Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iranian Attack

Middle East and Gulf

കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള ആ​ക്ര​മ​ണം: കൊ​ല്ല​പ്പെ​ട്ട​യാ​ൾ ഇ​ന്ത്യ​ക്കാ​ര​ൻ; അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ എം​ബ​സി

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ ഇ​ന്നു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത് ഇ​ന്ത്യ​ക്കാ​ര​നാ​ണെ​ന്ന് സ്ഥി​രീ​ക​ര​ണം. സം​ഭ​വ​ത്തി​ൽ കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ആ​ഴ​ത്തി​ലു​ള്ള ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി.

മ​ര​ണ​പ്പെ​ട്ട​യാ​ളു​ടെ കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും സം​ഭ​വ​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും എം​ബ​സി വ്യ​ക്ത​മാ​ക്കി. മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​വു​മാ​യി എം​ബ​സി അ​ധി​കൃ​ത​ർ സ​മ്പ​ർ​ക്കം പു​ല​ർ​ത്തി വ​രു​ന്നു​ണ്ട്.

തു​ട​ർ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും സാ​ധ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും സ​ഹാ​യ​വും ല​ഭ്യ​മാ​ക്കാ​നും കു​വൈ​റ്റ് അ​ധി​കൃ​ത​രു​മാ​യി ചേ​ർ​ന്ന് എം​ബ​സി ഏ​കോ​പ​നം ന​ട​ത്തി വ​രി​ക​യാ​ണ്.

Latest News

Corehub Up